"ആന വണ്ടിയും കുട്ട്യോളും" ക്വിസ് മത്സരം - 2022

കെ.എസ്.ആർ.ടി.സി തിരുവനന്തപുരം ജില്ലയിലെ സ്കൂൾ വിദ്യാർത്ഥികൾക്കായി ഓൺലൈൻ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. തിരുവനന്തപുരം നഗരത്തിലെ നഗര ഗതാഗതം സുഗമമാക്കുന്നതിന്റെ ഭാഗമായി ആരംഭിച്ച സിറ്റി സർക്കുലർ, സിറ്റി ഷട്ടിൽ, സിറ്റി റേഡിയൽ എന്നീ സർവ്വീസുകൾ കൂടുതൽ ജനകീയമാവുകയാണ്. ഈ സർവ്വീസുകളെ സംബന്ധിച്ച് വിദ്യാർത്ഥികൾക്കിടയിൽ കൂടുതൽ അവബോധം സൃഷ്ടിക്കുന്നതിനായി 2022 മാർച്ച് 12 ന് രാവിലെ 10:00 മുതൽ 10:25 വരെ ഓൺലൈൻ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. 5 മുതൽ 14 വയസ്സ് വരെ പ്രായമുള്ള തിരുവനന്തപുരം ജില്ലയിലെ സ്കൂളുകളിലെ വിദ്യാർത്ഥികൾക്ക് ഈ ഓൺലൈൻ ക്വിസ് മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്. കെ.എസ്.ആർ.ടി.സിയെ സംബസിക്കുന്നതും, സിറ്റി സർക്കുലർ, സിറ്റി ഷട്ടിൽ, സിറ്റി റേഡിയൽ സർവ്വീസുകൾ, പൊതുവിജ്ഞാനം എന്നിവ അടിസ്ഥാനമാക്കി ആയിരിക്കും 25 മിനിട്ട് ദൈർഘ്യം ഉള്ള ക്വിസ് മത്സരം സംഘടിപ്പിക്കുക. 4 തെറ്റായ ഉത്തരത്തിന് ഒരു നെഗറ്റീവ് മാർക്ക് ഉണ്ടായിരിക്കും.

  • ഒന്നാം സമ്മാനം - 5,000 രൂപ
  • രണ്ടാം സമ്മാനം - 3,000 രൂപ
  • മൂന്നാം സമ്മാനം - 2,000 രൂപ

ഈ ഓൺലൈൻ ക്വിസ് മത്സരത്തിൽ പങ്കെടുക്കുന്നതിനായി 2022 മാർച്ച് 10, 17:00 മണി വരെ രജിസ്റ്റർ ചെയ്യാവുന്നതാണ്.

  • For Registration : Click here

  • ഓൺലൈൻ ക്വിസ് മത്സരത്തിന്റെ ലിങ്ക് : Click here